കൊച്ചി: ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് ലിമിറ്റഡ് അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര രാസവള വകുപ്പ് മന്ത്രിയാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
എച്ച്ഐഎല്ലിലെ തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റില്ലെന്നും ഇവിടത്തെ തൊഴിലാളികളുടെ സ്വമേധയാ വിരമിക്കലിന് കേന്ദ്ര സർക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫാക്ടറിയിലെ ഡിഡിടി ഉത്പാദനം ക്രമേണ കുറച്ചിരുന്നു. ഉത്പാദനച്ചെലവ് കൂടിയതടക്കമുള്ള കാരണങ്ങളാണ് ഫാക്ടറി അടച്ചുപൂട്ടാൻ കാരണമെന്നാണ് വകുപ്പിന്റെ വിശദീകരണം.