മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ യൂണിവേഴ്സിറ്റിയുടെയും ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷന്റെയും (ഐടിഇസി) പൂർവവിദ്യാർഥി സംഗമത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. ബഹ്റൈനിലെ ഉന്നത വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. മുൻ തൊഴിൽ, സാമൂഹികകാര്യ മന്ത്രിയും ബഹ്റൈൻ ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകയുമായ അബ്ദുൽനബി അൽഷോല, പാർലമെന്റ് അംഗം ഡോ. മറിയം അൽ-ദേൻ, ബഹ്റൈൻ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) സൊസൈറ്റി ചെയർമാൻ, അബ്ദുൽഹസ്സൻ അൽ ദൈരി, ഹ്യൂമൻ റിസോഴ്സ് , അർബൻ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ശൈഖ് അഹമ്മദ് ബിൻ ഈസ അൽ ഖലീഫ, ലേബർ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഖീൽ അബുഹുസൈൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.