തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റിയിൽ നിന്നും അലി അക്ബർ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ആണ് രാജിയിലേക്ക് നയിച്ചതെന്നും അലി അക്ബർ. നിലവിൽ എല്ലാവിധ ഔദ്യോഗിക പദവികളിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചെന്നും അലി അക്ബർ ഫേസ്ബുക് പോസ്റ്റിൽ എഴുതി. സെൻസർ ബോർഡ് അംഗത്വവും രാജി വെക്കും.
