
മനാമ: ബഹ്റൈൻ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ (എൻ.ഐ.എച്ച്.ആർ) ബോർഡ് പ്രസിഡൻ്റായി എഞ്ചിനീയർ അലി അഹമ്മദ് അൽ ദറാസിയെയും വൈസ് പ്രസിഡൻ്റായി ഡോ. മാൽ അല്ലാഹ് അൽ ഹമ്മദിയെയും തെരഞ്ഞെടുത്തു.
ബോർഡിലെ ഏറ്റവും മുതിർന്ന അംഗം ഡോ. മാൽ അല്ലാഹ് അൽ ഹമ്മദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗമാണ് ഇവരെ തെരഞ്ഞെടുത്തത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ തന്നിലർപ്പിച്ച വിശ്വാസത്തിന് അൽ ദറാസി നന്ദി പറഞ്ഞു. ബോർഡ് അംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
യോഗം സ്ഥിരം സമിതിയിലെ അംഗങ്ങളെയും സമിതികളുടെ അദ്ധ്യക്ഷരെയും തെരഞ്ഞെടുത്തു. ബാലാവകാശ കമ്മീഷണറെയും നിയമിച്ചു.
