ആലപ്പുഴ: കടലും, കായലും സംഗമിക്കുന്ന കേരളത്തിലെ അപൂർവ സ്ഥലങ്ങളിൽ ഒന്നായ വലിയഴീക്കൽ പാലം 146 കോടി മുതൽ മുടക്കിൽ ആറാട്ടുപുഴ – ആലപ്പാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ആർച്ച് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
29 സ്പാനുകളുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായി. ഭാവിയിൽ ഇവിടം ടൂറിസ്റ്റ് ഭൂപടത്തിലേക്ക് പാലം നിർമാണ പൂർത്തീകരണത്തോടെ വലിയ ഇടം പിടിക്കും. അവസാനഘട്ട നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി ഡിസംബർ മാസത്തിൽ പാലം നാടിനു സമർപ്പിക്കും.
പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി പാലത്തിന്റെ അവസാന ഘട്ട പ്രവർത്തനം വിലയിരുത്തി ഇന്ന് പാലം സന്ദര്‍ശിച്ചു.കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ്,ആലപ്പുഴ എം പി എ എം ആരിഫ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ടൂറിസം,പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, നേതാക്കൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.