മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷനും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 12 വെള്ളിയാഴ്ച സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ മെഡിക്കൽ ക്യാമ്പ് നടക്കുന്നതാണ്.
സിപിആർ നൽകുന്ന രീതിയും, ഹൃദയാരോഗ്യം ബോധവൽക്കരണ ക്ലാസ്സും ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, BMI, SGPT, ഇസിജി തുടങ്ങിയ ടെസ്റ്റുകളും ഡോക്ടർ കൺസൽറ്റെഷനും ഈ ക്യാമ്പിൽ ലഭ്യമാണ്. കൂടാതെ ഡിസ്കൗണ്ട് കാർഡുകളും ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
അജ്മൽ കായംകുളം : 35490718
ശ്രീകുമാർ മാവേലിക്കര : 35992303
ജയ്സൺ കൂടാംപള്ളത്ത് : 33343530
അനൂപ് പള്ളിപ്പാട് : 33969500
സുജേഷ് എണ്ണയ്ക്കാട് : 36249689