മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അജീന്ദ്രൻ അനുസ്മരണ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഒക്ടോബർ 1 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ (ഇന്ത്യൻ സമയം 9:30 pm) ആലപ്പുഴ പ്രവാസി അസോസിയേഷൻ ഫേസ്ബുക് പേജിലൂടെയാണ് ലൈവായി പരിപാടി സംഘടിപ്പിക്കുന്നത്. കുളത്തൂപ്പുഴയിൽ നിന്നുള്ള ഗായികമാരായ ശ്രുതി ലക്ഷ്മിയും ശ്രീ ലക്ഷ്മിയും ആണ് ഈ ഗാനസന്ധ്യ അവതരിപ്പിക്കുന്നത്.
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അംഗവും കാരിച്ചാൽ സ്വദേശിയുമായ അജീന്ദ്രൻ കോവിഡ് ബാധിച്ചു മരണപ്പെടുകയായിരുന്നു. ഒരു മികച്ച ഗായകൻ ആയിരുന്ന അജീന്ദ്രൻറെ സ്മരണാർത്ഥമാണ് ആലപ്പുഴ പ്രവാസി അസോസിയേഷൻ ഗാനസന്ധ്യ സംഘടിപ്പിക്കുന്നത്. അജീന്ദ്രന്റ ഓർമ്മകൾ പുതുക്കുവനായി എല്ലാ സുഹൃത്തുക്കളേയും ഈ ഗാനസന്ധ്യയിലേക്ക് സാദരം ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര അറിയിച്ചു.
