മനാമ : സുപ്രീം കോടതിയുടെ നിർദ്ദേശനുസരണമുള്ള ആശ്രിതർക്കുള്ള ധനസഹായം ലഭിക്കുന്നതിനായി സംസ്ഥാനത്തെ കോവിഡ് ബാധിച്ചു മരണമടഞ്ഞ വരുടെ ലിസ്റ്റിൽ വിദേശത്തുവെച്ചു കോവിഡ് ബാധിച്ചു മരണണമടഞ്ഞവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെറീഫ് സംസ്ഥാന ഗവണ്മെന്റിനോട് ആവശ്യമുന്നയിച്ചു.
വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ചവർ 300 ഇൽ താഴെ മാത്രമേ വരികയുള്ളു.കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബങ്ങൾ ജീവിത മാർഗ്ഗം വഴിമുട്ടി ദുരിതത്തിലാണെന്നും സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് ഇമെയിൽ സന്ദേശത്തിലൂടെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരോട് ആവശ്യപ്പെട്ടു.
