
മനാമ: തിരു നബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്നു വരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ അൽ മഖർ ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്ഹ് റസൂൽ സംഗമം മനാമ ഐ. സി. എഫ്. ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
മൗലിദ്, ഹുബ്ബു റസൂൽ പ്രഭാഷണം എന്നിവ നടന്നു. പ്രാർത്ഥനക്കു സയ്യിദ് ബാഫഖി തങ്ങളും, മൗലിദ് സദസ്സിനു അബ്ദുൽ റഹീം സഖാഫിയും നേതൃത്വം നൽകി, മദ്ഹു റസൂൽ സമ്മേളനം മുസ്തഫ ഹാജി കെ പി യുടെ അധ്യക്ഷതയിൽ സൈനുദ്ധീൻ സഖാഫി ഉത്ഘാടനം നിർവഹിച്ചു, അബൂബക്കർ ലത്തീഫി ഹുബ്ബു റസൂൽ പ്രഭാഷണം നടത്തി. എം സി അബ്ദുൽ കരീം ഹാജി, ഷാനവാസ് മദനി എന്നിവർ ആശംസകൾ അർപ്പിച്ചു. വി പി കെ അബൂബക്കർ ഹാജി, ഹകീം സഖാഫി കിനാലൂർ, സുലൈമാൻ ഹാജി, അബ്ദുൽ റഹ്മാൻ ഹാജി, സിയാദ് വളപട്ടണം, ശിഹാബുദ്ധീൻ സിദ്ദീഖി, ഷമീർ പന്നൂർ, അബ്ദുൽ സമദ് കാക്കടവ്, ശംസുദ്ധീൻ പൂക്കയിൽ, നൗഫൽ മയ്യേരി എന്നിവർ പങ്കെടുത്തു.
ശംസുദ്ധീൻ മാമ്പ സ്വാഗതവും, മുഹ്സിൻ നന്ദിയും പറഞ്ഞു.
