മനാമ: അൽ ഖൈർ പ്രദർശനം വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്രോ ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കായി സേവിംഗ്സ് ആൻഡ് ലോൺസ് സൊസൈറ്റിയാണ് അൽ ഖൈർ കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്.
പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായി ഭവനങ്ങളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രദർശനം. ബഹ്റൈൻ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനും കൈകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ സന്ദർശകരെ പരിചയപ്പെടുത്തുന്നതിനും ഈ പരിപാടിയിലൂടെ സാധിക്കും.