മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ കേക്ക് മിക്സിംഗ് ചടങ്ങായ മദേഴ്സ് കേക്ക് മിക്സിംഗ് സീസണ് 2 ചടങ്ങില്‍ മൂന്ന് ഗര്‍ഭിണികള്‍ക്ക് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ സൗജന്യ പ്രസവശുശ്രൂഷാ പാക്കേജുകള്‍ സമ്മാനിച്ചു.
രാംലി മാള്‍ ഫുഡ് കോര്‍ട്ടില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയറിര്‍ ഗ്രൂപ്പിന്റെ മദര്‍ ആന്റ് ചൈല്‍ഡ് യൂണിറ്റ് മദേഴ്സ് കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചത്. 250ലധികം ഗര്‍ഭിണികള്‍ ചടങ്ങില്‍ പങ്കെടുത്തു.
വൈകുന്നേരം 5ന് രജിസ്ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തരവേളില്‍ ഗര്‍ഭിണികള്‍ക്ക് അല്‍ ഹിലാലിന്റെ ഗൈനക്കോളജിസ്റ്റുകളുടെയും നിയോനാറ്റോളജിസ്റ്റുകളുടെയും വിദഗ്ദ്ധ സംഘവുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അവസരം ലഭിച്ചു. കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ഓര്‍മ്മകള്‍ പകര്‍ത്താന്‍ ഫോട്ടോ ബൂത്തും ഗൈനക്കോളജി ടീമുമായി മുഖാമുഖ കണ്‍സള്‍ട്ടേഷനുകളും നടന്നു.
അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയല്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെയും രാംലി മാളിന്റെയും ജനറല്‍ മാനേജര്‍ ഷമീം, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഫിനാന്‍സ് മാനേജര്‍ സി.എ. സഹല്‍ ജമാലുദ്ദീന്‍, മുഹറഖ് സഹ്റ ബാഖര്‍ ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാന്‍സിസ്, ഇന്‍ഫ്ളുവന്‍സറും വിമന്‍ ആന്റ് യൂത്ത് എംപവര്‍മെന്റ് കണ്‍സള്‍ട്ടന്റും ഡോ. സൗമ്യ സരിന്തുടങ്ങിയവര് പങ്കെടുത്തു.
പരിപാടിയുടെ ഔദ്യോഗിക റേഡിയോ പങ്കാളിയായ റേഡിയോ മിര്‍ച്ചി ചടങ്ങിലുടനീളം വിവരണം നടത്തി. റേഡിയോ മിര്‍ച്ചി ആര്.ജെമാര്‍ പ്രേക്ഷകരെ സ്വാഗതം ചെയ്യുകയും ഈ സംഭവത്തെ യഥാര്‍ത്ഥത്തില്‍ ചരിത്രപരമാക്കിയതിന് ഗര്‍ഭിണികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.
ബഹ്റൈനില്‍ ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞ അഭിമാന നിമിഷമാണിതെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. ശരത് ചന്ദ്രന് പറഞ്ഞു.
തുടര്‍ച്ചയായ ഭാഗ്യ നറുക്കെടുപ്പുകളോടെ പരിപാടി സമാപിച്ചു. ഭാഗ്യശാലികളായ മൂന്ന് വിജയികള്‍ക്ക് പ്രസവിക്കുമ്പോള്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയറില്‍ സൗജന്യ ശുശ്രൂഷയ്ക്ക് ഡെലിവറി വൗച്ചറുകള്‍ ലഭിച്ചു. പങ്കെടുത്ത മറ്റെല്ലാവര്‍ക്കും അല്‍ ഹിലാലില്‍ ഡെലിവറിക്ക് 50 ദിനാര്‍ കാഷ് വൗച്ചറുകള്‍ നല്കി. കൂടാതെ, പങ്കെടുത്ത ഓരോരുത്തര്‍ക്കും അല്‍ ഹിലാലില്‍ മൂന്ന് മാസത്തെ സൗജന്യ ഗര്‍ഭധാരണ കണ്‍സള്‍ട്ടേഷനുകള്‍, കോംപ്ലിമെന്ററി പീഡിയാട്രിക് കണ്‍സള്‍ട്ടേഷനുകള്‍, അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കും ഗിഫ്റ്റ് ഹാമ്പറുകള്‍ എന്നിവയും മറ്റു സമ്മാനങ്ങളും ലഭിച്ചു.
അടുത്ത വര്‍ഷത്തെ സീസണ് 3ന് ഇതിലും വലിയ കേക്ക് മിക്സിംഗ് ചടങ്ങിനുള്ള പദ്ധതികള്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജ്മെന്റ് ടീം പ്രഖ്യാപിച്ചു.