മനാമ: അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുകൾ അഷുറയ്ക്കായി ആദ്യത്തെ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് മനാമയിൽ തുറന്നു. ആരോഗ്യ മന്ത്രാലയം, ക്യാപിറ്റൽ ഗവർണറേറ്റ്, ജാഫറിയ വഖഫ് ഡയറക്ടറേറ്റ് എന്നിവയ്ക്കൊപ്പം അൽ ഹിലാൽ മെഡിക്കൽ ഗ്രൂപ്പാണ് അഷുറ കമ്മിറ്റിയുടെ ഔദ്യോഗിക പങ്കാളി.
ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫ, ജാഫറിയ വഖഫ് ബോർഡ് ചെയർമാൻ യൂസിഫ് ബിൻ സാലിഹ് അൽ സാലിഹ്, പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളുടെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ ലുൽവ റാഷിദ് അൽഷൊവൈറ്റർ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡോ ശരത് ചന്ദ്രൻ എന്നിവർ ഇതിന്റെ ഭാഗമായി.
അൽ-ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ക്ലിനിക്ക് അഞ്ചാം രാത്രിയിൽ തുറന്ന് മുഹറം മാസത്തിലെ പത്താം രാത്രി വരെ പ്രവർത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഏകോപനത്തോടെ മനാമ ഹാജി അബ്ബാസ് ഫ്യൂണറൽ ഹോമിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.
അഷുറ സീസണിൽ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ നൽകാനും ആവശ്യമെങ്കിൽ ഈ കേസുകൾ കൊണ്ടുപോകാൻ ആംബുലൻസ് അനുവദിക്കാനും മെഡിക്കൽ സ്റ്റാഫിനെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലിനിക്ക് സ്ഥാപിക്കുന്നതിലും തുറക്കുന്നതിലും നൽകിയ പിന്തുണയ്ക്ക് എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.