
മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഏഴ് ശാഖകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചു. എല്ലാ നഴ്സുമാരും കൈയിൽ മെഴുകുതിരികളുമായി പ്രതിജ്ഞ വായിച്ചു. കേക്ക് മുറിച്ചും ഓരോ നഴ്സുമാർക്കും പൂക്കളും കാർഡുകളും നൽകിയുമാണ് നഴ്സസ് ദിനം ആഘോഷിച്ചത്. സിഇഒ ഡോ. ശരത് ചന്ദ്രൻ ചടങ്ങിൽ പങ്കെടുത്ത് എല്ലാ നഴ്സുമാർക്കും ആശംസകൾ നേർന്നു.



