മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ശാഖകളിൽ ഓണാഘോഷം നടന്നു. വ്യത്യസ്തങ്ങളായ പൂക്കളങ്ങളിട്ടാണ് ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ആഘോഷം നടത്തിയത്. അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ശാഖയിൽ ഡോക്ടർമാരും നഴ്സുമാരും മറ്റു സ്റ്റാഫ് അംഗങ്ങളും ചേർന്ന് ചന്ദ്രയാൻ-3 മാതൃകയിൽ പൂക്കളം ഉണ്ടാക്കി.
ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഇന്ത്യ വിജയകരമായി ഇറങ്ങിയ സന്തോഷത്തിലായിരുന്നു പൂക്കളം. എല്ലാ വർഷവും അൽ ഹിലാൽ ഓണാഘോഷം നടത്താറുണ്ട്. എല്ലാവർക്കും ഓണാശംസ നേരുന്നതായി അൽ ഹിലാൽ ഹെൽത്ത് കെയർ അറിയിച്ചു.