മനാമ: രാജ്യത്തെ പ്രമുഖ സ്വകാര്യ ആതുരാലയമായ അൽ ഹിലാൽ ഹെൽത്ത് കെയർ ലുലു ഹൈപ്പർ മാർക്കറ്റ്.ജീവനക്കാർക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ പത്താം വാർഷികം ആഘോഷിച്ചു. കോവിഡ് സമയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാർക്ക് ക്വാറൈന്റൻ സൗകര്യം ഒരുക്കി കൊടുത്തതും അൽ ഹിലാൽ ഗ്രൂപ്പായിരുന്നു.
രണ്ട് സ്ഥാപനങ്ങൾ തമ്മിൽ നിരവധി പങ്കാളിത്ത പരിപാടികളും പത്ത് വർഷത്തെ കാലയളിവിൽ ഉണ്ടായിട്ടുണ്ടെന്ന് അൽ ഹിലാൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ റമദാൻ കാലയളവിൽ അമ്പതിനായിരം ദിനാർ മൂല്യമുള്ള സൗജന്യ മെഡിക്കൽ വൗച്ചറുകൾ ലുലു ഉപഭോക്താക്കൾക്ക് നൽകിയതായും ഇത് സംബന്ധിച്ച വാർത്താകുറിപ്പിൽ വ്യക്തമാക്കി. ആഘോഷ ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല, അൽ ഹിലാൽ ഗ്രൂപ്പ് സിഇഒ ഡോ ശരത് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്ഹി എയര് ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന് ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്നാഷണല് ഖുറാന് അവാര്ഡ്: ബഹ്റൈന് മൂന്നാം സ്ഥാനം