മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്താർ സംഗമം നടത്തി. അൽ ഫുർഖാൻ മദ്റസ റിഫ ഇസ്ലാമിക് മദ്റസ തുടങ്ങിയ സ്ഥാപനങ്ങളുടെ രക്ഷിതാക്കൾ അൽ ഫുർഖാൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ഇഫ്താർ സംഗമം അൽ ഫുർഖാൻ സെന്റർ കോർഡിനേറ്റർ ഷൈഖ് മുദഫർ ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, സംസ്ഥാന സെക്രട്ടറി എംഎ റഹ്മാൻ ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് റമദാൻ നദ്വി റയ്യാൻ സ്റ്റഡി സെന്റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി ജനറൽ സെക്രട്ടറി സിറാജ് മേപ്പയ്യൂർ അബ്ദുൽ മജീദ് കുറ്റ്യാടി നഷാദ് കപ്പീസ് തുടങ്ങിയവർ അഥിതികളായിരുന്നു.

ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ സൈഫുള്ള ഖാസിം റമദാൻ സന്ദേശം നൽകി. അൽ ഫുർഖാൻ സെന്റർ ആക്റ്റിംഗ് പ്രസിഡന്റ് മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും കൺവീനർ ഇല്യാസ് കക്കയം നന്ദിയും പറഞ്ഞു. ജാഫർ മൊയ്ദീൻ, മനാഫ് കബീർ അനൂപ് തിരൂർ അഫ്സൽ എൻകെ അബ്ദുൽ ഷുക്കൂർ, ആരിഫ് അഹ്മദ്, നബീൽ ഇബ്റാഹീം, ഫാറൂഖ് മാട്ടൂൽ, മുജീബ് റഹ്മാൻ വെട്ടത്തൂർ കെപി യൂസുഫ് ശമീൽ യൂസുഫ്, ഇസ്മായിൽ മുയിപ്പോത്ത്, ഇഖ്ബാൽ തളിപ്പറമ്പ് നജീബ് ആലപ്പുഴ തുടങ്ങിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
