മനാമ: അൽ ഫുർഖാൻ സെന്റർ അവാർഡുകൾ വിതരണം ചെയ്തു. അൽ ഫുർഖാൻ മദ്റസ റഫ ഇസ്ലാമിക് മദ്റസ എന്നീ സ്ഥാപന ന്നീ സ്ഥാപനങ്ങളിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്.
അബ്ദുൽ മജീദ് തെരുവത്ത് നഷാദ് കപ്പീസ് ടിപി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ മുള്ളങ്കോത്ത് സൈഫുല്ല ഖാസിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഈസ അഹമദ് പുനത്തിൽ, മുഹമ്മദ് റാഷിദ് റിമാസ്, യാസീൻ സമീർ അലി, ആദം അഹമദ് പുനത്തിൽ, അയാന സുഹൈൽ, റിഹാൻ മൻഹാർ, ഫീബ മൊയ്ദീൻ, സുഹാന മറിയം, ഫാതിമ അബ്ദുൽ മജീദ്, റംസിയ അബ്ദുൽ റസാക്, അമൻ നൗഷാദ്, മുഹമ്മദ് നാസൽ, സഹ്റ നിസാബ്, ഇസിൻ മൂപ്പൻ എന്നീ വിദ്യാർത്ഥികളാണ് ഉന്നത വിജയം നേടിയവർ.
അൽ ഫുർഖാൻ സെന്റർ ആക്റ്റിംഗ് പ്രസിഡന്റ് മൂസാ സുല്ലമി അധ്യക്ഷത വഹിച്ചു. സുഹൈൽ മേലടി സ്വാഗതവും ഇൽയാസ് കക്കയം നന്ദിയും പറഞ്ഞു.