മനാമ: അൽ ഫുർഖാൻ സെന്റർ പഠന ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഫുർഖാൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച പഠന ക്യാമ്പിൽ വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ മുഹറം നാം അറിയേണ്ടത് എന്ന വിഷയം അജ്മൽ മദനി അൽകോബാറും തസ്കിയത്ത് ചിന്തകൾ അബ്ദുൽ ലത്വീഫ് അഹ്മദും അവതരിപ്പിച്ചു. സൂംബ വിവാദം ഒരു വിശകലനം എന്ന ചച്ചാ സെഷൻ മൂസാ സുല്ലമി നിയന്ത്രിച്ചു. അൽ ഫുർഖാൻ സെന്റർ മലയാളം ഡിവിഷൻ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി ആമുഖവും ട്രാഷറർ നൗഷാദ് പിപി സ്കൈ സമാപനവും നടത്തി. പഠന ക്യാമ്പിനും തുടർന്ന് നടന്ന ഇഫ്താറിനും അബ്ദുസ്സലാം ബേപ്പൂർ, ബഷീർ മദനി, മുജീബു റഹ്മാൻ എടച്ചേരി, അനൂപ് തിരൂർ, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഷാനിദ്, ഇഖ്ബാൽ കാഞ്ഞങ്ങാട്, മുബാറക് വികെ, ഹിഷാം കെ ഹമദ്, മുസ്ഫിർ മൂസ, മായൻ കോയിലാണ്ടി, യൂസുഫ് കെപി, അബ്ദുല്ല പുതിയങ്ങാടി, സമീൽ പി, നസീഫ് ടിപി, നവാഫ് ടിപി, സബീല യൂസുഫ് എന്നിവർ നേതൃത്വം നൽകി.
Trending
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്

