
മനാമ: ബഹ്റൈനിലെ അൽ ഫത്തേഹ് ഹൈവേയുടെ വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചു.
ഷെയ്ഖ് ഈസാ ബിൻ സൽമാൻ ഹൈവേയുമായി സന്ധിക്കുന്ന സൽമാൻ പോർട്ട് ഇൻ്റർസെക്ഷന്റെ ഇരുഭാഗങ്ങളിലുമായാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. മനാമയിലേക്കുള്ള ഗതാഗതത്തിനായി ഖുറൈഫയ്ക്ക് സമീപം കിഴക്കുവശത്ത് (ബ്ലോക്ക് 324), തെക്കുവശത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി ഉമ്മുൽ ഹസമിന് സമീപം പടിഞ്ഞാറുവശം (ബ്ലോക്ക് 339) എന്നീ ദിശകളിലേക്ക് പാതകൾ കൂട്ടിച്ചേർക്കുന്നുണ്ട്.
ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു. വടക്കോട്ടുള്ള ഭാഗം മൂന്നു വരികളായും തെക്കോട്ടുള്ള ഭാഗം നാലു വരികളായും വികസിപ്പിക്കും.
