മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പിന്റെ നോമിനികളെപ്രഖ്യാപിച്ചു.
മികച്ച സോഷ്യല്‍ സീരീസ്, മികച്ച കോമഡി പരമ്പര, മികച്ച നടന്, മികച്ച നടി, മികച്ച റൈസിംഗ് സ്റ്റാര്‍, മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച തിരക്കഥ, മികച്ച സംവിധായകന്, മികച്ച ബാലതാരം, മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ എന്നിങ്ങനെ പത്ത് വിഭാഗങ്ങളാണ് അവാര്‍ഡ്.
മികച്ച സോഷ്യല്‍ സീരീസ്: ആബര്‍ സബീല്‍, ഷാരി അല്‍ ഇഷാ, വുഹുഷ്, മികച്ച കോമഡി പരമ്പര: അല്‍ ബാ തഹ്താഹു നുഖ്ത, യൗമിയത്ത് റജുല് ആനിസ്, അഫ്കാര്‍ ഉമ്മി, മികച്ച നടന്: ഖാലിദ് സഖര്‍, ഇബ്രാഹിം അല്‍ ഹജ്ജാജ്, അബ്ദുല്ല ബൗ ഷെഹ്രി, മികച്ച നടി: ഫാത്തിമ അല്‍ സാഫി, ലൈല അബ്ദുല്ല, എല്‍ഹാം അലി, മികച്ച റൈസിംഗ് സ്റ്റാര്‍ (ആണ്): ബാസില്‍ അല്‍ സല്ലി, അഹമ്മദ് സയീദ്, അബ്ദുറഹ്മാന് ബിന്‍ നാഫി, മികച്ച റൈസിംഗ് സ്റ്റാര്‍ (സ്ത്രീ): അലാ സാലിം, ഹനീന് ഹമദ്, ലാമ അബ്ദുല്‍ വഹാബ്, മികച്ച ഒറിജിനല്‍ സ്കോര്‍: റദ്വാന് നസ്രി, ഹൊസാം യൂസ്രി, നവാഫ് അല്‍ ജമാന്‍, മികച്ച തിരക്കഥ: ഫരീദ് സ്ട്രിജ്ഡോം (സ്ക്വാഡ്), ബദ്രിയ അല്‍ ബിഷ്ര്, ഒസ്ലെം യുസെല്‍ (ശാരി അല്‍ ഇഷാ), ഫൈസല്‍ അല്‍ ബലൂഷി (വുഹുഷ്), മികച്ച സംവിധായകന്: അഹമ്മദ് കാതിക്സിസ്, ഗുല്‍ സരിയാല്റ്റിന്, വേദത് ഓസ്ഡെമിര്‍ (ശാരി അല്‍ ഇഷാ), അസദ് അല്‍ വാസലാത്തി, മുഹമ്മദ് അന്‍വര്‍, മികച്ച ബാലതാരം: ഹുലം അല്‍ സാദി, മഹ്മൂദ് അല്‍ മൗസാവി, ഷൗഖ് അബ്ദുല്ല, മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍: ജാസിം ബൗഹാജി, ഖാലിദ് ബിന്‍ യൂനസ്, കരീം അല്‍ നാദി എന്നിവരാണ് നോമിനികള്‍.
കലാപരമായ നിലവാരം, മൗലികത, സംവിധാനം, അഭിനയം, നിര്‍മ്മാണം എന്നിവയെ അടിസ്ഥാനമാക്കി ഒരു ജഡ്ജിംഗ് പാനല്‍ എന്‍ട്രികള്‍ വിലയിരുത്തും. പ്രാദേശിക നാടക പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി