
തിരുവനന്തപുരം: സി.പി.എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കം മുതിർന്ന നേതാക്കൾ , മന്ത്രിമാർ, ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.നിലവിലെ ആസ്ഥാനമായ പാളയത്തെ എ.കെ.ജി സെന്ററിന് എതിർവശത്തു വാങ്ങിയ 31.95 സെന്റിൽ 9 നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരം നിർമ്മിച്ചത്. രണ്ടു ഭൂഗർഭ നിലകൾ പാർക്കിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. 5380 സ്ക്വയർമീറ്ററാണ് പരിസ്ഥിതി സൗഹൃദ ഗ്രീൻ ബിൽഡിംഗിന്റെ വിസ്തീർണം. 2022 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നിർവഹിച്ചത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് 6.4 കോടി രൂപ മുടക്കി സ്ഥലം വാങ്ങിയത്.അതേസമയം പണി തീർത്ത് പുതിയ കെട്ടിടത്തിലേക്ക് പാർട്ടി ആസ്ഥാനത്തിന്റെ പ്രവർത്തനം പൂർണമായി മാറാൻ ഇനിയും ദിവസങ്ങളെടുക്കും.
