തിരുവനന്തപുരത്ത് എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. സിപിഐഎംമ്മിന്റേയും എൽഡിഎഫിന്റേയും ബഹുജന സംഘടനകളുടേയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വലിയതോതിലുള്ള പ്രതിഷേധ പരിപാടികൾ നടക്കുകയാണ്.

സംഭവമറിഞ്ഞയുടൻ പ്രതിഷേധ പരിപാടകൾ നടക്കുകയാണ്. ആയിരക്കണക്കിന് പ്രകടനങ്ങളും പൊതുയോഗങ്ങളും പ്രാദേശിക തലങ്ങളിൽ നടന്നു. വൈകുന്നേരം ലോക്കൽ, ഏരിയാ, ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രീകൃത പ്രകടനങ്ങളും പ്രതിേേഷധ പരിപാടികളുംേ നടക്കും. ആയിരങ്ങൾ അണിനിരക്കും. സിപിഐഎം എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും. തലസ്ഥാനത്ത് രാവിലെ സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ രണ്ടായിരത്തിലധികം പേരാണ് പങ്കെടുത്തത്.

പുളിമൂട്ടിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം വിജയകുമാർ, ടി എൻ സീമ, എ എ റഹിം എംപി, എസ് പുഷ്പലത, ബി സത്യൻ, പ്രസന്നകുമാർ, സി അജയകുമാർ, പുത്തൻകട വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു.
സംഭവമറിഞ്ഞയുടൻ എകെജി സെന്ററിലേക്ക് നേതാക്കളും പ്രവർത്തകകരും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും എകെജി സെന്റററിലേക്ക് പ്രവഹിക്കുകയാണ്. സംഭവത്തെ അവർ അപലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിച്ചു. മന്ത്രിമാർ, എംഎൽഎമാരടക്കമുള്ളവർ രാവിലെ തന്നെ എത്തി. ബോംബാക്രമണത്തിനെ പറ്റിയുള്ള പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പറ്റി സൂചന പോലിസിന് ലഭിച്ചതായാണ് സൂചന.
