
ബഹ്റൈനിൽ സംഘടിപ്പിക്കുന്ന എ കെ സി സി മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസിന് (ccmelcon) വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.
ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡന്റുമായ ചാൾസ് ആലുക്കയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്വാഗതസംഘം കൺവീനറായി കേരള സമാജം സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വർഗീസ് കാരക്കലിനെ ചെയർമാനായും, ശ്രീ. എബ്രഹാം ജോൺ, ശ്രീ. ബാബു തകളത്ത്, ശ്രീ. റിജു മൂഞ്ഞേലി,ശ്രീ. പ്രിൻസ് ജേക്കബ് എന്നിവരെ വൈസ് ചെയർമാൻമാരായും തെരഞ്ഞെടുത്തു. തുടർന്ന് സംസാരിച്ച വർഗീസ് കാരക്കൽ എല്ലാവരുടെയും നിസ്സീമമായ സഹകരണം പരിപാടിയുടെ വിജയത്തിന് അനിവാര്യമാണെന്ന് ഓർമിപ്പിച്ചു.
ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ശ്രീ. എബ്രഹാം ജോൺ, സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ശ്രീ.പി.ടി.ജോസഫ് സെക്രട്ടറി നെൽസൺ മുൻപ്രസിഡന്റ് ശ്രീ. പോൾ ഉറുവത്ത്, ശ്രീ ബാബു തകളത്ത്, ഭാരവാഹികളായ ജിബി അലക്സ്, രതീഷ് സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.ജീവൻ ചാക്കോ സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.


