തിരുവനന്തപുരം: കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതാണ് തുടക്കം മുതലുള്ള തന്റെ നിലപാട്. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി ജയിക്കാൻ പാടില്ലെന്ന് എകെ ആന്റണി. മക്കളെപ്പറ്റി എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ താൻ ശീലിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് എകെ ആന്റണി പറഞ്ഞു.
അച്ഛന് മറുപടിയുമായി മകൻ അനിൽ ആന്റണി രംഗത്തെത്തി. “ആന്റോ ആന്റണി വൻ തോൽവി ഏറ്റുവാങ്ങുമെന്നും താൻ അവിടെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിനുവേണ്ടി നിലകൊളളുന്നതിലും സൈന്യത്തെ അപമാനിച്ച ഒരു എംപിക്കുവേണ്ടി പ്രചാരണം നടത്തുന്നതിൽ സഹതാപം മാത്രമാണെന്നും അനിൽ വ്യക്തമാക്കി. കോൺഗ്രസിൽ ഇപ്പോഴുള്ളത് കാലഹരണപ്പെട്ട നേതാക്കൾ മാത്രമാണെന്നും കാലഹരണപ്പെട്ട കോൺഗ്രസുകാർ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണെന്നും പരിഹസിച്ചു”