കൊച്ചി: സംസ്ഥാന സർക്കാരുമായോ സ്വർണ്ണക്കടത്തുമായോ യാതൊരു ബന്ധവുമില്ലയെന്നും, തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ഓഫീസിലെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഓഫീസുമായി ബന്ധപ്പെട്ടതെന്നും, തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു. യു.എ.ഇ കോൺസുലേറ്റിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു വന്ന ആളാണ് താൻ. 2016 മുതൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായാണ് ജോലി ചെയ്തു വന്നത്. 2019 ൽ ജോലി രാജിവെച്ചു. കോൺസുലേറ്റ് ജനറലിന്റെ ചാർജ് വഹിച്ചിരുന്ന റഷീദ് ഖമീസ് അൽ ഷിമേലിയുടെ ആവശ്യപ്രകാരം തുടർന്നും കോൺസുലേറ്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കാർഗോ താമസിച്ചതിനെപ്പറ്റി അന്വേഷിച്ചത്. പിന്നീട് കാർഗോ തുറന്നപ്പോൾ അതിൽ സ്വർണം കണ്ടെത്തുകയായിരുന്നു. ഇതിൽ താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പെറ്റീഷനിൽ പറയുന്നു. അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടത് കോൺസുലേറ്റ് ജനറലിന്റെ ചാർജ് ഉള്ള ആളിന്റെ ആവശ്യപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു