കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അലോക് സിംഗ് ചുമതലയേറ്റു. കൊച്ചിയിലെ കോർപറേറ്റ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. എയർ ഇന്ത്യ, അലയൻസ് എയർ, ഗൾഫ് ആസ്ഥാനമായുള്ള ദേശീയ എയർലൈനുകൾ എന്നിവയിൽ പ്രവർത്തിച്ചുള്ള പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മികച്ച സാമ്പത്തിക വളർച്ചാനിരക്ക് കൈവരിക്കാൻ എയർഇന്ത്യ എക്സ്പ്രസിന് സാധിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുമായുള്ള ആദ്യ ആശയവിനിമയത്തിൽ അലോക് സിംഗ് ഒരു ഐക്കണിക് സ്ഥാപനത്തിന്റെ ഭാഗമാകാനും മികച്ച ടീമിന്റെ ഭാഗമാകാനും ഭാഗ്യമുണ്ടെന്ന് പറഞ്ഞു. വ്യോമയാന വ്യവസായത്തിനും എയർലൈനിനും ഇത് ഒരു വെല്ലുവിളി നിറഞ്ഞ സമയമായിരുന്നുവെങ്കിലും, പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശേഷി എയർ ഇന്ത്യ എക്സ്പ്രസിന് ഉണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന് യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന് മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര് ഡിസിസി അധ്യക്ഷന്
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്സ്ജെന്ഡര് യുവതിക്ക് ക്രൂരമര്ദനം