തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മസ്കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിൽ പുക കണ്ടെത്തിയത്. ദുർഗന്ധമനുഭവപ്പെട്ടതോടെയാണ് യാത്രക്കാർ ശ്രദ്ധിച്ചത്. തുടർന്ന് യാത്രക്കാര്‍ ബഹളം വച്ചതോടെ അധികൃതരും ഇടപെട്ടു. ഈ സമയം വിമാനം ടേക്ക് ഓഫിന് റണ്‍വേയില്‍ എത്തിയിരുന്നു. വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാരെ ടെര്മിനലിലേക്കു മാറ്റി. ബദല്‍ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഈ സമയം 184 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ആശങ്ക വേണ്ടെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.