ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍, ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് റദ്ദാക്കി എയര്‍ ഇന്ത്യ.
‘ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 14 വരെ റദ്ദാക്കി. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനം’ എന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
ഇന്നലെ രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് ഒരാഴ്ചയില്‍ അഞ്ച് വിമാന സര്‍വീസുകളാണ് ഉള്ളത്. ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.