അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ നടന്ന അറബ് ഇന്റര്‍- പാര്‍ലമെന്ററി യൂണിയന്റെ (എ.ഐ.പി.യു) 38ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.
പലസ്തീന് ജനതയെ പിന്തുണയ്ക്കാനും അവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാനും ആക്രമണം അവസാനിപ്പിക്കാനും നീതി ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര നടപടികള്‍ക്ക് പ്രേരിപ്പിക്കാനും അറബ് മേഖലയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബഹ്റൈന്‍ പ്രതിനിധി സംഘത്തിലെ സൈനബ് അബ്ദുല്അമീര് എം.പി. യോഗത്തില്‍ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടപ്പാടുകള്‍ അവര്‍ വിവരിക്കുകയും അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലുള്ള ബഹ്റൈന്റെ പ്രതിബദ്ധത ശൂറ കൗണ്‍സില്‍ അംഗം ഫാത്തിമ അബ്ദുല്‍ജബ്ബാര്‍ അല്‍ കൂഹെജി പരാമര്‍ശിച്ചു. സുസ്ഥിര വികസനവും സാമൂഹിക സമത്വവും കൈവരിക്കുന്നതിന് അറബ് പാര്‍ലമെന്ററി സഹകരണം വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Trending
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും

