
മനാമ: ബഹ്റൈനിലേക്കുള്ള ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുഹമ്മദ് അല്‍ അഹമ്മദ് എം.പി. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ഫിലിപ്പീന്‍സിലെ എയ്ഡ്സ് വ്യാപനം കണക്കിലെടുത്താണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ച് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ ആവശ്യമുന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഏഷ്യയില്‍ എച്ച്.ഐ.വി. വ്യാപനം ഏറ്റവുമധികം ഉള്ളത് ഫിലിപ്പീന്‍സിലാണ്. 2025ല്‍ പ്രതിദിനം ശരാശരി 57 എച്ച്.ഐ.വി. കേസുകള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 29,600 പുതിയ എച്ച്.ഐ.വി. കേസുകളാണ് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടത്.
