തിരുവനന്തപുരം: മീഡിയ വണ്‍ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാഗ്നാര്‍കാട്ടയാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഭരണകൂടത്തിന്റെ അപഥ സഞ്ചാരങ്ങളെയും ഭരണഘടന വിരുദ്ധമായ ചെയ്തികളെയും വിമര്‍ശിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീട്ടൂരം അമിതാധികാര പ്രയോഗമാണ്. നിയമ ചത്വരത്തിന്റെ ലക്ഷമണ രേഖ അധികാര ഗര്വില് ലംഘിക്കുന്നവര്‍ക്കെതിരെയുള്ള കര്‍ശനമായ താക്കീതാണ് കോടതിവിധി. ഈ വിധി ജനാധിപത്യത്തെയും നിയമ വ്യാഴ്ച്ചയേയും ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Trending
- സാഹിത്യ കുലപതിക്ക് കേരളം വിട നല്കി
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
- ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (NSS Bahrain) അനുശോചനം രേഖപ്പെടുത്തി
- എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി