മലപ്പുറം: അറുപത് ശതമാനം ജനങ്ങളുടെ ജീവിതോപാധിയായ കൃഷിയെ മോദിയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് വിട്ടുകൊടുക്കാനാവില്ലെന്നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ. ഇന്ത്യയുടെ മണ്ണ് കോർപ്പറേറ്റുകളിൽ നിന്ന് കർഷകർ തിരിച്ച് പിടിക്കും. കോർപറേറ്റ് താൽപര്യങ്ങൾക്ക് രാജ്യത്തെ പൊതു മുതൽ വിറ്റഴിക്കുകയും മറ്റൊരു ഭാഗത്ത് വിദ്വേഷ പ്രചാരണം തുടരുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കാർഷിക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ചും മലപ്പുറത്ത് എസ്. കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കിസാൻ കെ സാത്ത്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശമീർ ഫൈസി ഒടമല, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ് ഫൈസി മണിമുളി, ട്രഷറർ സയ്യിദ് നിയാസലി ശിഹാബ്,വർക്കിംഗ് സെക്രട്ടറി നാസർ മാസ്റ്റർ കരുളായി, വൈസ് പ്രസിഡന്റ് സൽമാൻ ഫൈസി, സെക്രട്ടറിമാരായ ശംസാദ് സലീം നിസാമി, അബ്ദുസലീം യമാനി, യൂനുസ് ഫൈസി വെട്ടുപാറ,ഇസ്മാഈൽ അരിമ്പ്ര, സെക്രട്ടറിയേറ്റ് അംഗങ്ങളായ റിയാസ് കൊട്ടപ്പുറം, മുഹ്സിൻ വെള്ളില, സൈനുദ്ദീൻ കുഴിമണ്ണ , അബ്ദുറഹ്മാൻ തോട്ടുപൊയിൽ,സമദ് വാഴയൂർ , മൻസൂർ വാഫി, ഉസൈർ കരിപ്പൂർ , വിവിധ മേഖലാ ഭാരവാഹികൾ നേതൃത്വം നൽകി.