തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കമാൻഡോയ്ക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂരിലെ ഐ.ആർ.ബിയിൽ കമാൻഡോ ആയ അഖിലേഷിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ അഖിലേഷ് ജോലിയിൽ നിന്ന് അവധിയെടുത്ത് മുങ്ങി. സംഭവത്തെക്കുറിച്ച് പരാതിക്കാരി പറയുന്നത്: പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കമാൻഡോയായി ജോലി ചെയ്യുമ്പോഴാണ് അഖിലേഷുമായി പരിചയത്തിലായത്. അടുപ്പം സ്ഥാപിച്ച പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. വാടകവീട്ടിൽ ഒമ്പതുമാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും തന്റെ രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അഖിലേഷ് തന്നെ ഉപദ്രവിക്കുകയായിരുന്നു. വഞ്ചിയൂർ സ്റ്റേഷനിൽ ഇതുസംബന്ധിച്ച് ആദ്യം പരാതി നൽകിയെങ്കിലും മുൻ എസ്.എച്ച്.ഒ കേസെടുക്കാൻ തയ്യാറായില്ല. ഇതോടെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.
Trending
- രാജ്യത്ത് അഞ്ച് വര്ഷത്തിനിടെ നശിപ്പിച്ചത് 14000 കോടിയുടെ രാസലഹരി വസ്തുക്കള്
- ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ മാർച്ച് 21 മുതൽ 31 വരെ ത്രിമാന സർവേ
- റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബഹ്റൈൻ സ്വാഗതം ചെയ്തു
- തങ്കമ്മ നൈനാൻ ബഹ്റൈനിൽ അന്തരിച്ചു
- ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്മെന്റ് കൗൺസിൽ അവലോകനം ചെയ്തു
- ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ വിതരണത്തിന് നാളെ വേദിയാവും
- വീണ ജോര്ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്ഡ് ; കമ്മീഷന് ശുപാര്ശ സമര്പ്പിച്ചു