കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാൻ ജില്ല കലക്ടർ ഉത്തരവിറക്കി.
പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മാനദണ്ഡങ്ങള്‍ പ്രകാരം സംസ്കരിക്കാനാണ് ഉത്തരവ്. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും, മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.