അഫ്ഗാനിസ്ഥാനിലെ കുനാറിലുണ്ടായ വലിയ സ്ഫോടനത്തില്‍ ഒരു താലിബാന് അംഗം കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ് സ്ഫോടന വിവരം പുറത്തുവിട്ടിരിക്കുന്നത്. കുനാറിന്റെ കേന്ദ്രമായ അസദാബാദ് നഗരത്തില്‍ താലിബാന് സേനയുടെ വാഹനത്തില്‍ സ്ഥാപിച്ചിരുന്ന മൈന്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.
അഫ്ഗാനിസ്ഥാനിലെ വടക്കന്‍ കുന്ദൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുന്ദൂസ് നഗരത്തില്‍ ഞായറാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു സ്ഫോടനമുണ്ടായത്. കുന്ദൂസ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാബൂളിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വാഹനത്തില്‍ ഘടിപ്പിച്ച സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കാബൂള്‍ പോലീസ് കമാന്‍ഡ് വക്താവ് ഖാലിദ് സദ്രാന് അറിയിച്ചു.