കവരത്തി: ലക്ഷദ്വീപിന്റെ മനോഹരവും പ്രകൃതിരമണീയതയും ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വാട്ടർ വില്ലകൾ സ്ഥാപിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ട്വിറ്ററിലൂടെയാണ് ദ്വീപ് ഭരണകൂടത്തിന്റെ ഈ തീരുമാനം അദ്ദേഹം അറിയിച്ചത്.ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ വാട്ടർ വില്ലകൾ നിർമ്മിക്കുന്നത്. 800 കോടിയോളം രൂപ ചിലവിലാകും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സൗകര്യങ്ങളുളള സൗരോർജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വില്ലകളാണ് നിർമ്മിക്കുന്നതെന്ന് പ്രഫുൽ ഖോഡ പട്ടേൽ അറിയിച്ചു.
