മുംബൈ:: ആധാറും പാന്‍ നമ്ബറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫീസോടുകൂടി നീട്ടി. മാര്‍ച്ച് 31 ആയിരുന്ന അവസാന തീയതി ജൂണ്‍ 31വരെയാണ് നീട്ടിയത്, 500രൂപയാണ് നല്‍കേണ്ട ഫീസ്.
ജൂലായ് ഒന്നു മുതലാണെങ്കില്‍ 1000രൂപ ഫീസ് നല്‍കണം. 2023 മാര്‍ച്ച് 31 ആണ് ഫീസോടുകൂടി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഫീസോടുകൂടി ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ ഒരു വര്‍ഷം കൂടി അനുവദിച്ചത്.
2023 മാര്‍ച്ച് 31നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. ശേഷം നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചല്‍ ഫണ്ടിലടക്കം നിക്ഷേപം നടത്താനോ കഴിയില്ലെന്നാണ് സി ബി ഡി ടി അറിയിച്ചത്. പാന്‍ നമ്ബര്‍ പ്രവര്‍ത്തനരഹിതമായവരില്‍ നിന്ന് 2023 ഏപ്രില്‍ ഒന്ന് മുതല്‍ 10,000രൂപ വരെ പിഴ ചുമത്തും.
ആദ്യനികുതി പോര്‍ട്ടല്‍ വഴിയോ എസ്എംഎസ് വഴിയോ എന്എസ്ഡിഎല് അല്ലെങ്കില്‍ യുടിഐഐഎല് ഓഫീസുകളില്‍ നേരിട്ടെത്തിയോ ആധാറും പന് നമ്ബറും ബന്ധിപ്പിക്കാം.
എങ്ങനെ?
- ഇന്‍കംടാക്സ് ഇ-ഫയലിംഗ് എന്ന പോര്‍ട്ടല്‍ വഴിയോ, 567678 / 56161 എന്ന നമ്ബരിലേയ്ക്ക് എസ്എംഎസ് അയച്ചോ ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> എന്ന രീതിയിലാണ് എസ്എംഎസ് അയക്കേണ്ടത്.
- ഓണ്‍ലൈനില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്എസ്ഡിഎല്, യുടിഐടിഎസ്എസ്എല്‍ എന്നിവയുടെ സേവനകേന്ദ്രങ്ങള്‍ വഴി ഓഫ്ലൈനായും ചെയ്യാവുന്നതാണ്.
- നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ പാന്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതായത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ല..
4. എന്‍ആര്‍ഐകള്‍ക്ക് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ആധാര്‍ എടുത്തിട്ടുള്ളവര്‍ക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.