ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. മധ്യപ്രദേശിൽ നിന്നുള്ള മഹിളാ കോൺഗ്രസ് നേതാവ് ജയ ഠാക്കൂറാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് വാങ്ങിയതിന് എസ്ബിഐക്കും എൽഐസിക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപയുടെ പൊതുപണം വകമാറ്റിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇഡി, സിബിഐ, ഡിആർഐ, സെബി, റിസർവ് ബാങ്ക് തുടങ്ങി വിവിധ ഏജൻസികൾ അന്വേഷണം നടത്തണമെന്നും അന്വേഷണത്തിന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.