നവാഗതനായ അനീഷ് വിഎ സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലൂടെ അഭിനേത്രി ശാരി തിരിച്ചെത്തുന്നു. ദിലീപ് മോഹൻ കഥയും തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ദിലീപ്മോഹനും അഞ്ജലി നായരുമാണ് മറ്റു രണ്ടു പ്രധാനവേഷങ്ങളിൽ എത്തുന്നത്. കൂടാതെ മണിയൻപിള്ള രാജു, അനീഷ്ഗോപാൽ, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. ഒരു അദ്ധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദവും ചിത്രീകരിക്കുന്നുണ്ട്. ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും സൂരജ് സന്തോഷുമാണ്. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു.
