കൊച്ചി: നടി ആര്. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്നായിരുന്നു അന്ത്യം. കുട്ടിക്കാലം മുതല് കലാരംഗത്ത് സജീവമായിരുന്നു. 1951 ല് ഓള് ഇന്ത്യ റേഡിയോയില് പ്രവര്ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള് ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്.
Trending
- ബഹ്റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ
- പാകിസ്ഥാനില് സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ബഹ്റൈന് അപലപിച്ചു
- ജാബര് അല് സബാഹ് ഹൈവേയില് വാഹനങ്ങള് കൂട്ടിയിടിച്ച് ഒരാള് മരിച്ചു
- പ്രമുഖ ബഹ്റൈനി നിയമപണ്ഡിതന് ഡോ. ഹുസൈന് അല് ബഹര്ന അന്തരിച്ചു
- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില് ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ