കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന് പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം. 2022 മുതല്‍ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
Trending
- കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിന് മോണാലിസ എത്തുന്നു
- ട്രെയിന്‍ യാത്രയ്ക്കിടെ പ്രവാസി യുവാവ് പുഴയില്‍ വീണു; രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു
- കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് 3 മരണം
- ഐ.വൈ.സി.സി ബഹ്റൈൻ; ഗുദൈബിയ – ഹൂറ ഏരിയ; ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് വിതരണം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു
- സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
- മറൈന്‍ ഡ്രൈവിലെ പുല്ലാങ്കുഴലിന്റെ ശബ്ദം ഇനി ലെമെറിഡിയനിലും
- ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍
- കുട്ടി കരഞ്ഞപ്പോള്‍ ശ്രീതു മടങ്ങിപ്പോയത് വൈരാഗ്യമായി