കൊച്ചി: തെന്നിന്ത്യൻ നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരൻ. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹവാർത്ത പുറത്ത് വന്നെങ്കിലും വരന്റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഏറെ നാളായുള്ള പ്രണയബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നാണ് വിവരം. ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പ്രചാരണങ്ങളുണ്ട്. നിത്യാമേനോന്റെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
