തിരുവനന്തപുരം: സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഗീത എസ് നായർ (63) അന്തരിച്ചു. പകൽപൂരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെൺപാലവട്ടം സ്വദേശിയാണ്.
ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളിൽ ഗീത എസ് നായർ അഭിനയിച്ചിട്ടുണ്ട്. പിതാവ് പരേതനായ എ.ആർ.മേനോൻ. മാതാവ് പരേതയായ സാവിത്രി അമ്മ (റിട്ട. കാനറാ ബാങ്ക്), സഹോദരി ഗിരിജ മേനോൻ (റിട്ട. കാനറാ ബാങ്ക്), മക്കൾ: വിനയ് കുമാർ (ദുബായ്), വിവേക് (ഡൽഹി), മരുമക്കൾ: ആരതി, ദീപിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ നടക്കും.