ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ. ആറ് വർഷമായി താൻ ജയിലിലാണെന്നും ഈ കേസിലെ ഏക വിചാരണത്തടവുകാരൻ താനാണെന്നും ഹർജിയിൽ പറയുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ അവസാന ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.
എന്നാൽ വിചാരണ അനിശ്ചിതമായി നീളുകയാണെന്നും എപ്പോൾ അവസാനിക്കുമെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനൻ, പ്രതീക്ഷ് കുറുപ്പ് എന്നിവരാണ് പൾസർ സുനിക്ക് വേണ്ടി ഹർജി നൽകിയത്.