കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി വേണ്ടെന്ന് കോടതി. രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയുണ്ടായില്ല.
ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയതെന്ന് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് വിചാരണ കോടതി ചോദിച്ചു. ഇത് കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതിൽ ഇടപെടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.