
വാഹനാപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് താരം. സ്കൂട്ടറിൽ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയൽ താരം ഗോപിക അനിലാണ് അപകടവാർത്തയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിൽ ജീവന് വേണ്ടി പോരാടുകയാണ് അവൾ. ആശുപത്റിയിലെ ദിവസേനയുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങൾക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ ആശുപത്റി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങൾക്ക് പറ്റുന്ന രീതിയിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും. ഗോപിക അനിൽ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.

