ചെന്നൈ: തമിഴ് നടൻ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ‘കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷിതവുമായിരിക്കണം. ഡോക്ടര്‍മാർക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി’– അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന് പുറമെ ഒരു വെബ് സീരീസിലും അദ്ദേഹം വേഷമിടുന്നുണ്ട്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് സൂര്യയ്ക്ക് രോഗം ബാധിച്ചത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിവെച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു.