കൊച്ചി: നടന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടിൽ വിജയകുമാര്‍ മേനോന് അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ്. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം.
എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്. ഭാര്യ: എത്തനൂർ പ്ലാക്കോട്ട് പത്മ മേനോൻ. മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ മേനോൻ ഏക മകളാണ്. കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.