തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും നടൻ കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചു. ‘മിഷൻ കേരളം’ ത്തിൽ പങ്കെടുക്കാനായി എത്തിയ നഡ്ഡയാണ് കൃഷ്ണകുമാറിനെ പാർട്ടിയിലേക്ക് ഷാളണിയിച്ച് സ്വീകരിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തിൽ വെച്ചായിരുന്നു കൃഷ്ണകുമാറിന്റെ പാർട്ടി പ്രവേശനം.
ഒ രാജഗോപാൽ, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, സംസ്ഥാനത്തിന്റെ പ്രഭാരി സിപി രാധാകൃഷ്ണൻ, ദേശീയ സമിതി അംഗങ്ങളായ പികെ കൃഷ്ണദാസ്, സികെ പത്മനാഭൻ, കൃഷ്ണകുമാറിൻറെ ഭാര്യ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തലസ്ഥാനത്ത് ഗ്രൂപ്പ് രാഷ്ട്രീയത്തിൻറെ പേരിൽ മികച്ച വിജയം നേടാൻ കഴിയാത്ത ബിജെപിക്ക് ജനപ്രിയനായ നടൻ കൃഷ്ണകുമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഒരു വിജയംകൂടി ഉറപ്പിക്കാനാകും.