അബുദാബി: ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന് ജയസൂര്യ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയില്‍ നിന്ന് ജയസൂര്യ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഭാര്യ സരിതയ്ക്കൊപ്പമാണ് ജയസൂര്യ യുഎഇയില്‍ എത്തിയത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിക്കുന്നത്. 10 വര്‍ഷമാണ് യുഎഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി.
നേരത്തെ, മലയാള ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിന്, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹന്‍ലാല്‍, മനോജ് കെ ജയന്, നിവിന്‍ പോളി എന്നീ താരങ്ങള്‍ക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകന് എം ജി ശ്രീകുമാര്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ്, നാദിര്‍ഷാ, ആന്റണി പെരുമ്ബാവൂര്‍ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവന് തുടങ്ങിയവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുന് രമേശിനും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
